IPL 2023
മുംബൈക്ക് ഗ്രീന്‍ വിജയം; പ്ലേ ഓഫ് സാധ്യതകളിലേക്ക് പച്ചവെളിച്ചം
കാമറൂണ്‍ ഗ്രീന്‍ 47 ബോളില്‍ നിന്നാണ് പുറത്താകാതെ 100 റണ്‍സ് നേടിയത്.

മുംബൈ | ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കാമറൂണ്‍ ഗ്രീനിന്റെയും വെടിക്കെട്ട് ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. ഗ്രീന്‍ സെഞ്ചുറി നേടി. എട്ട് വിക്കറ്റിനാണ് മുംബൈയുടെ വിജയം. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ് മുംബൈ.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മുംബൈ രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ 201 റണ്‍സെടുത്തു. കാമറൂണ്‍ ഗ്രീന്‍ 47 ബോളില്‍ നിന്നാണ് പുറത്താകാതെ 100 റണ്‍സ് നേടിയത്. ഫോം കണ്ടെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 37 ബോളില്‍ 56 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവ് 25 റണ്‍സെടുത്തു.
ഹൈദരാബാദിന്റെ വിവ്‌റാന്ത് ശര്‍മ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ അര്‍ധ ശതകം പാഴായി. മായങ്ക് 83 റണ്‍സും ശര്‍മ 69 റണ്‍സുമാണെടുത്തത്. മുംബൈയുടെ ആകാശ് മധ്വാള്‍ നാല് വിക്കറ്റെടുത്തു. ഇന്നത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടാലാണ് മുംബൈ പ്ലേ ഓഫിലെത്തുക. മുംബൈ ജയിച്ചതോടെ രാജസ്ഥാന്‍ പുറത്തായി.