Connect with us

Ongoing News

'സൂം' ആപ്പിൽ വൻ സുരക്ഷാ പഴുത്; നിങ്ങളുടെ മൊബെെൽ നിശിപ്പിക്കപ്പെട്ടേക്കാം

സൂമിന്റെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പതിപ്പുകളില്‍ ഉപകരണത്തെ നശിപ്പിക്കാന്‍ ശക്തിയുള്ള മാല്‍വെയര്‍ കടിത്തിവിടാന്‍ പാകത്തില്‍ സുരക്ഷാ പഴുതുണ്ടെന്നാണ് കണ്ടെത്തല്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | വീഡിയോ കോളിനും ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്പില്‍ വന്‍ സുരക്ഷാ വീഴ്ചയുള്ളതയായി റിപ്പോര്‍ട്ടുകള്‍. സൂമിന്റെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് പതിപ്പുകളില്‍ ഉപകരണത്തെ നശിപ്പിക്കാന്‍ ശക്തിയുള്ള മാല്‍വെയര്‍ കടിത്തിവിടാന്‍ പാകത്തില്‍ സുരക്ഷാ പഴുതുണ്ടെന്നാണ് കണ്ടെത്തല്‍. ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീമിലെ സുരക്ഷാ വിദഗ്ധരാണ് ഈ സൂം ബഗ് കണ്ടെത്തിയത്.

ഈ ബഗ് ഉപയോഗപ്പടുത്തി ഹാക്കര്‍മാര്‍ക്ക് സൂം ഉപഭോക്താക്കള്‍ക്ക് ഒരു സന്ദേശമായക്കാന്‍ സാധിക്കും. ഈ സന്ദേശം തുറക്കുന്നതോടെ നിങ്ങളുടെ ഡിവൈസില്‍ ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ നിക്ഷേപിക്കാനാകും. പിന്നീട് നിങ്ങള്‍ പോലുമറിയാതെ വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണം നശിപ്പിക്കാനുമെല്ലാം ഇതുവഴി സാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയുമായി ഏതെങ്കിലും സംഭാഷണം ആവശ്യമില്ല എന്നതാണ് ഗൗരവമേറിയ കാര്യം.

ഈ ന്യൂനതയെ ഉയര്‍ന്ന ഭീഷണിയുള്ള ന്യൂനതയുടെ ഗണത്തിലാണ് സൂം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോമണ്‍ വള്‍നറബിലിറ്റി സ്‌കോറിംഗ് സിസ്റ്റത്തില്‍ പത്തില്‍ 8.1 സ്‌കോറാണ് ഈ ന്യൂനതക്ക് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തീവ്രതയുള്ള ന്യൂനതയാണ് ഈ ഗണത്തില്‍ വരുന്നത്.

സൂമിന്റെ എല്ലാ പതിപ്പുകളിലും ഈ ന്യൂനത കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സൂം ആപ്പ് അപ്‌ഡേറ്റ് ചെയ്യുക വഴി ഇതില്‍ നിന്ന് രക്ഷനോടാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൂമിന്റെ 5.10.0 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാല്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

Latest