Connect with us

Kerala

ഗ്രാമ വണ്ടി പദ്ധതി ഏപ്രിലില്‍ പരീക്ഷണ ഓട്ടം തുടങ്ങും: മന്ത്രി ആന്റണി രാജു

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ യാഡ് നിര്‍മ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട: കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ യാഡ് നിര്‍മ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം
കോന്നി ചന്ത മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയില്‍ നിന്ന് കോന്നി മെഡിക്കല്‍ കോളജിലേക്ക് കോന്നി, ആനകുത്തി വഴി ജനുവരി 31 മുതല്‍ കെ എസ് ആര്‍ ടി സി പുതിയ സര്‍വീസ് ആരംഭിക്കും.

മാങ്കോട്, എലിക്കോട്, അതിരുങ്കല്‍,പുളിഞ്ചാണി,കോന്നി, ആനകുത്തി വഴിയാണ് ബസ് സര്‍വീസ് നടത്തുക. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാര്‍ഥ്യമായി. തൊഴിലാളികളില്‍ വിശ്വാസമര്‍പ്പിച്ചാണ് ഗതാഗത വകുപ്പ് മുന്‍പോട്ടു പോകുന്നത്. ഏപ്രില്‍ മുതല്‍ ഗ്രാമ വണ്ടി പദ്ധതി പരീക്ഷണാര്‍ഥത്തില്‍ ആരംഭിക്കും. ശേഷം കേരളം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും. കെ എസ് ആര്‍ ടി സിയാണ് ഗതാഗത വകുപ്പിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചഴ. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ശ്യാം ലാല്‍,സന്തോഷ് കുമാര്‍, തുളസിമണിയമ്മ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest