Connect with us

Kerala

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുക മാത്രമേ ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളൂ: എം വി ഗോവിന്ദന്‍

സര്‍ക്കാരിന് സി പി എമ്മിന്റെ പൂര്‍ണ പിന്തുണ. ആര്‍ എസ് എസ് ശാഖക്ക് ആളെ വിട്ടു സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ല.

Published

|

Last Updated

തിരുവനന്തപുരം: |ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുക മാത്രമേ ഗവര്‍ണര്‍ക്ക് ചെയ്യാനുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാരിന് സി പി എമ്മിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയെന്ന സുധാകരന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല’
കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖക്ക് ആളെ വിട്ടു സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കെ പി സി സി അധ്യക്ഷന്റെ പ്രസ്താവന പൊതുജനം വിലയിരുത്തട്ടെ. കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി ജെ പിക്കൊപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസെന്നും സി പി എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍ എസ് എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. സി പി എം ആര്‍ എസ് എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആര്‍ എസ് എസിനെ വെള്ളപൂശാനാണ്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍ എസ് എസുകാരുമുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

 

Latest