Connect with us

pravasi

പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ സർക്കാറുകൾ ജാഗ്രത പുലർത്തണം: പേരോട് അബ്ദുർറഹ്മാൻ സഖാഫി

സിറാജുൽ ഹുദാ പ്രവാസി ഘടകമായ ജി എൽ ഇയുടെ ഖത്വർ, സഊദി അറേബ്യ, ചൈന, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യു എ ഇ ചാപ്റ്ററുകളുടെ സംഗമങ്ങളാണ് നടന്നത്.

Published

|

Last Updated

കുറ്റ്യാടി | പ്രവാസികളാണ് കേരള സമൂഹത്തിൻറെ പുരോഗതിക്ക് അടിത്തറ പാകിയതെന്നും അവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും സർക്കാരും സമൂഹവും ശ്രദ്ധ പുലർത്തണമെന്നും ഗ്ലോബൽ ലീഗ് ഓഫ് എമിനെൻസ് പ്രോഗ്രാം  സമാപന സംഗമത്തിൽ പേരോട് അബ്ദുർറഹ്മാൻ സഖാഫി ആവശ്യപ്പെട്ടു. സിറാജുൽ ഹുദാ പ്രവാസി ഘടകമായ ജി എൽ ഇയുടെ ഖത്വർ, സഊദി അറേബ്യ, ചൈന, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, യു എ ഇ ചാപ്റ്ററുകളുടെ സംഗമങ്ങളാണ് നടന്നത്.

കൊവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി നടന്ന സംഗമങ്ങളിൽ ഐ സി എഫ് , ആർ എസ് സി നേതാക്കളും  പ്രവാസി പ്രമുഖരും പങ്കെടുത്തു. യു എ ഇ യിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് റാപിഡ് ടെസ്റ്റിന് അമിത നിരക്ക് ഈടാക്കുന്ന നടപടി ഒഴിവാക്കണമെന്ന് ഗ്ലോബൽ ലീഗ് ഓഫ് എമിനൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചടങ്ങിൽ ഗ്ലോബൽ ലീഗ് ഓഫ് എമിനൻസിന്റെ  ലോഗോ പ്രകാശിപ്പിച്ചു. സയ്യിദ് ത്വാഹ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് സൈദലവി അസ്സഖാഫ്, അബ്ദുസലാം സഖാഫി വെള്ളലശ്ശേരി,  സി കെ റാഷിദ് ബുഖാരി, മുത്വലിബ് സഖാഫി പാറാട്, ഇബ്റാഹീം സഖാഫി കുമ്മോളി, പേരോട് മുഹമ്മദ് അസ്ഹരി, ബഷീർ അസ്ഹരി, കരീം ഹാജി, ശരീഫ് കാരശ്ശേരി നേതൃത്വം നൽകി.

Latest