Connect with us

Ongoing News

സർക്കാർ ഓഫീസുകളുടെ സമയക്രമം മാറി; യുഎഇയിൽ വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം

വെള്ളിയാഴ്ച  ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും പ്രതിവാര അവധി

Published

|

Last Updated

അബുദബി |  സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റവുമായി യുഎഇ . തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച 7:30 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പുതിയ സമയക്രമം .

വെള്ളിയാഴ്ച  ഉച്ച മുതൽ ശനി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും വാരാന്ത്യ അവധി. പുതിയ തീരുമാനം ജനുവരി ഒന്നുമുതൽ നിലവിൽ വരും.

ആദ്യ ഘട്ടത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന സമയക്രമം വെെകാതെ സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിച്ചേക്കും.