Connect with us

stray dog shelter

ഉമ്മുൽ ഖുവൈൻ തെരുവുനായ അഭയകേന്ദ്രത്തിന് ഭരണകൂട സഹായം 

870ലധികം നായകളാണ് ഇവിടെയുള്ളത്.

Published

|

Last Updated

ദുബൈ | ഉമ്മുൽ ഖുവൈൻ തെരുവ് നായ അഭയകേന്ദ്രത്തിനു ഭരണകൂട സഹായം. യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ “ഡോഗ് റെസ്‌ക്യൂ ഷെൽട്ടർ’ ആണിത്. ഇവിടെ നിന്ന് നായകളെ ഒഴിപ്പിക്കാൻ ശ്രമമുണ്ടായിരുന്നു.

870ലധികം നായകളാണ് ഇവിടെയുള്ളത്. നാല് കഴുതകളും 15 പൂച്ചകളും കൂട്ടിനുണ്ട്. 2013ൽ 150 നായ്ക്കളെ പാർപ്പിക്കാൻ ഒരു വില്ലയിൽ തുറന്ന സെന്റർ സംരക്ഷിക്കാൻ സ്ട്രേ ഡോഗ്സ് സെന്ററിന്റെ സ്ഥാപക അമിറ വില്യം വെള്ളിയാഴ്ച ഫെയ്സ്ബുക്കിൽ അഭ്യർഥന നടത്തിയിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ ഇവർക്ക് നഗരസഭയിൽ നിന്ന് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചു. എന്നാൽ 2014ൽ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കാൻ ഉത്തരവിട്ട ഉമ്മുൽ ഖുവൈൻ ഭരണാധികാരി, പിന്നീട് പുതിയ സ്ഥലം അനുവദിച്ചു.

പൊതുജന പിന്തുണയിൽ ദശലക്ഷക്കണക്കിന് ദിർഹം ചെലവഴിച്ചാണ് നിലവിലെ ഷെൽട്ടർ പ്രവർത്തിക്കുന്നത്. ആദ്യം ഇവിടെയെത്തിയപ്പോൾ വെറും മരുഭൂമിയായിരുന്നു. നഗരസഭ പിടികൂടിയ നായ്ക്കളെ പരിപാലിക്കുന്നതിനുള്ള ശ്രമത്തിൽ പിന്നീട് നിരവധി സന്നദ്ധപ്രവർത്തകർ അണിനിരന്നു. മറ്റ് എമിറേറ്റുകളിൽ നിന്ന് നായകളെത്തി. 380 നായ്ക്കളെ നഗരസഭ എത്തിച്ചു. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാൻ പിന്തുണ നൽകിയ ഭരണകൂടത്തിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.