Connect with us

International

റഷ്യയിലെ ഓണ്‍ലൈന്‍ പരസ്യവില്‍പ്പന നിര്‍ത്തിവച്ച് ഗൂഗിള്‍

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരസ്യദാതാവാണ് ഗൂഗിള്‍.

Published

|

Last Updated

മോസ്‌കോ| യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ ഓണ്‍ലൈന്‍ പരസ്യവില്‍പ്പന ഗൂഗിള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. സെര്‍ച്ച്, യൂട്യൂബ്, മറ്റു പ്രസിദ്ധീകരണ പങ്കാളികള്‍ എന്നിവയിലൊന്നും ഇനി പരസ്യങ്ങളുണ്ടാകില്ല. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരസ്യദാതാവാണ് ഗൂഗിള്‍.

നേരത്തെ ട്വിറ്ററും സ്നാപ് ചാറ്റും ഫേസ്ബുക്കും ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് ഗൂഗിളിന്റെ ഭാഗിക പരസ്യനിയന്ത്രണവുമുണ്ടായിരുന്നു. അസാധാരണ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും സാഹചര്യങ്ങള്‍ മാറുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കാമെന്നുമാണ് പ്രസ്താവനയില്‍ ഗൂഗിള്‍ വ്യക്തമാക്കിയത്.

സ്പാര്‍ക്ക് ബിസിനസ് ഡാറ്റാ ബേസിന്റെ കണക്കുപ്രകാരം 2020ല്‍ റഷ്യയിലെ ഗൂഗിളിന്റെ വരുമാനം 85.5 ബില്യണ്‍ റൂബിളാണ്. ഏകദേശം 790 ദശലക്ഷം യുഎസ് ഡോളര്‍.