Connect with us

GOLD SMUGGLING

സ്വര്‍ണക്കടത്ത്: തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനെ ചോദ്യം ചെയ്യുന്നു

കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ലീഗ് നേതാവായ എ എ ഇബ്രാഹീംകുട്ടിയെ ചോദ്യം ചെയ്യുന്നത്

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ എ ഇബ്രാഹീംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിലേക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ഇബ്രഹീംകുട്ടിയുടെ മകന്‍ ഷാബിന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ നഗരസഭ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ റെയ്ഡ് രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇറച്ചിവെട്ടുന്ന യന്ത്രത്തിലൂടെ രണ്ടരക്കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യന്ത്രം ഇറക്കുമതി ചെയ്തത്. യന്ത്രം വാങ്ങാന്‍ വിമാനത്താവളത്തിലെത്തിയത് ഇബ്രാഹീംകുട്ടിയുടെ മകന്‍ ഷാബിനായിരുന്നു. കസ്റ്റംസ് സ്വര്‍ണം പിടിച്ചതോടെ ഇയാള്‍ വിമാനത്താവളത്തില്‍ നിന്ന്് കടന്നുകളയുകയായിരുന്നു. ഷാബിന്റെ നേതൃത്വത്തില്‍ നേരത്തേയും സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് പറയുന്നത്.

 

 

Latest