Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

പവന് 35,440 രൂപയാണ് ഇന്നത്തെ നിരക്ക്.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1767.90 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നത്.