Connect with us

ISL 2021- 22

അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കി ഗോവ

82ാം മിനുട്ടില്‍ ജോര്‍ജ് ഓര്‍ട്ടിസ് നേടിയ ഗോളിലാണ് ചെന്നൈയ്ന്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോവ പരാജയപ്പെടുത്തിയത്.

Published

|

Last Updated

പനാജി | ബാംബോലിം അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഐ എസ് എല്ലിലെ 54ാം മത്സരത്തില്‍ അവസാന ഘട്ടത്തില്‍ വിജയം കരസ്ഥമാക്കി എഫ് സി ഗോവ. 82ാം മിനുട്ടില്‍ ജോര്‍ജ് ഓര്‍ട്ടിസ് നേടിയ ഗോളിലാണ് ചെന്നൈയ്ന്‍ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് ഗോവ പരാജയപ്പെടുത്തിയത്. ചെന്നൈയ്ന്‍ എഫ് സിയുടെ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജുംദറിന്റെ തകര്‍പ്പന്‍ സേവിംഗുകള്‍ക്ക് കൂടി മത്സരം സാക്ഷ്യം വഹിച്ചു.

ചെന്നൈയ്ന്‍ എഫ് സിയുടെ എഡ്വിന്‍ വന്‍സ്‌പോള്‍, റീഗന്‍ സിംഗ്, ഗോവയുടെ എദു ബെഡിയ, ഗ്ലാന്‍ മാര്‍ട്ടിന്‍സ് എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.