Connect with us

സംസ്ഥാന സര്‍ക്കാറിനെതിരായ പ്രചാരണത്തിന് പള്ളികള്‍ ഉപയോഗിക്കാനുള്ള മുസ്്‌ലിം ലീഗിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെതിരെ മതേതര കേരളത്തിന്റെ ശക്തമായ പ്രതിഷേധമാണ് പ്രകടമാകുന്നത്.
ആര്‍ എസ് എസും ബി ജെ പിയും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന നികൃഷ്ടമായ വര്‍ഗീയ രാഷ്ട്രീയത്തിന്റെ പകര്‍പ്പായി മുസ്്‌ലിം ലീഗ് മാറുകയാണെന്നാണ് ആരോപിക്കപ്പെടുന്നത്. എന്നും മതേതര പക്ഷത്തു നിലയുറപ്പിക്കുയും വരിഷ്ടരായ മുന്‍കാല നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചതുമായ സെക്യുലര്‍ ക്രഡന്‍ഷ്യല്‍ ലീഗ് കൈയ്യൊഴിയുകയാണെന്നും ജമാഅത്തെ ഇസ്്‌ലാമിയെ പോലുള്ള മതരാഷ്ട്രവാദികളുടെ കൈയ്യിലെ പാവയായി ലീഗ് മാറുകയാണെന്നും ആരോപണം ശക്തമായി.

പള്ളി മിമ്പറുകളെ പ്ച്ചയായ രാഷ്ട്രീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതിനെതിരെ മുസ്്‌ലിം ലീഗില്‍ തന്നെ എതിര്‍ ശബ്ദം ഉയര്‍ന്നിട്ടുണ്ട്. വഖ്പ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്കു വിട്ടതാണ് മുസ്്‌ലിം ലീഗിനെ പ്രകോപിപ്പിക്കുന്നത്. മാറിമാറി അധികാരം കൈയ്യാളി വരുന്ന മുസ്്‌ലിം ലീഗിന്റെ ചക്കരക്കുടമായിരുന്നു വഖഫ് ബോര്‍ഡെന്നും അതിലെ പിന്‍വാതിലുകള്‍ അടയുന്നതിലുള്ള അങ്കലാപ്പാണ് ലീഗ് പ്രകടിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സംവിധാനാത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ആരാധാനലായങ്ങളെ രാഷ്ട്രീയത്തിനുപയോഗിക്കുമ്പോള്‍ ലീഗ് പൊതുസമൂഹത്തിനു നല്‍കുന്ന സന്ദേശം എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്.

വീഡിയോ കാണാം

Latest