Connect with us

russia-china friendship

റഷ്യയുമായുള്ള സൗഹൃദം ഇരുമ്പ്ദണ്ഡ് പോലെ ഉറച്ചത്; ചൈന

'ലോകത്ത് എന്ത് നടന്നാലും അവര്‍ ഞങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളി'

Published

|

Last Updated

ബീജിംഗ് | യുക്രൈനില്‍ നടക്കുന്ന അധിനിവേശം 13- ാം ദിവസത്തിലേക്ക് കടന്നെങ്കിലും റഷ്യയോടുള്ള ആത്മബന്ധവും സൗഹൃദവും വ്യക്തമാക്കി ചൈന. റഷ്യ എക്കാലവും തങ്ങളുടെ തതന്ത്രപ്രധാനമായ പങ്കാളിയാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം ഇരുമ്പുദണ്ഡ് പോലെ ഉറച്ചതാണെന്നും റഷ്യയെ ഒരു വിഷയത്തിലും തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുമായുള്ള തങ്ങളുടെ ബന്ധം ലോകത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. അന്താരാഷ്ട്ര രംഗം എത്രതന്നെ അപകടകരമായാലും ഞങ്ങള്‍ സ്ട്രാറ്റജിക് ഫോക്കസില്‍ തന്നെ ഉറച്ചുനില്‍ക്കും. പുതിയ കാലത്ത് റഷ്യ- ചൈന ബന്ധത്തിന്റെ ആഴം കൂടുതല്‍ ദൃഢമാക്കുമെന്നും വാങ് യി മാധ്യമങ്ങളോട് പറഞ്ഞു.

യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്ക് മേല്‍ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും ചൈന അതില്‍ നിന്നും വിട്ടുനിന്നിരുന്നു.