Connect with us

Kerala

സന്ധിരോഗങ്ങള്‍ക്ക് സൗജന്യ യൂനാനി മെഡിക്കല്‍ ക്യാമ്പ് നോളജ് സിറ്റിയില്‍

സെപ്തംബര്‍ 15ന് വ്യാഴം രാവിലെ ആരംഭിക്കുന്ന ക്യാമ്പില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

Published

|

Last Updated

നോളജ് സിറ്റി | വിവിധ സന്ധിരോഗങ്ങള്‍ക്ക് മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ യൂനാനി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. സെപ്തംബര്‍ 15ന് വ്യാഴം രാവിലെ ആരംഭിക്കുന്ന ക്യാമ്പില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ പ്രമുഖ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഡോ: ഒ കെ എം അബ്ദുറഹ്മാന്‍ (സന്ധിരോഗ വിഭാഗം), ഡോ: യു മുജീബ് (അസ്ഥിരോഗ വിഭാഗം) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന നിശ്ചിത രോഗികള്‍ക്ക് പത്ത് ദിവസത്തെ കിടത്തി ചികിത്സ സൗജന്യ നിരക്കില്‍ ലഭ്യമാക്കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ 6235998811, 6235998819 എന്നീ നമ്പറുകളില്‍ നേരിട്ട് വിളിച്ച് സെപ്തംബര്‍ 14 വെകിട്ട് അഞ്ച് വരെ പേര് രജിസ്റ്റര്‍ ചെയ്യാം.

 

Latest