Connect with us

Kerala

സൗജന്യ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്; അപേക്ഷ ക്ഷണിച്ചു

വിവാഹത്തിന് തയാറെടുക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 21 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാക്കള്‍ക്കും നേരിട്ടോ രക്ഷിതാക്കള്‍ മുഖേനയോ അപേക്ഷിക്കാം.

Published

|

Last Updated

മലപ്പുറം |  കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴില്‍ മലപ്പുറം മഅദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന ഉപകേന്ദ്രത്തില്‍ സൗജന്യ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവാഹത്തിന് തയാറെടുക്കുന്ന 18 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും 21 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാക്കള്‍ക്കും നേരിട്ടോ രക്ഷിതാക്കള്‍ മുഖേനയോ അപേക്ഷിക്കാം.

വിവാഹം, അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാര്‍മിക / നൈതിക / മാനവിക/ മൂല്യങ്ങള്‍, ആരോഗ്യ കുടുംബജീവിതം, മാനുഷിക ബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍, ലൈംഗിക ആരോഗ്യം, രക്ഷാകര്‍തൃത്വം, കുടുംബ ബഡ്ജറ്റ്, വിവാഹവും നിയമവശങ്ങളും എന്നീ വിഷയങ്ങളില്‍ നാലുദിവസത്തെ ക്ലാസ്സുകള്‍ ആണ് നടക്കുന്നത്. പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍.

കൂടുതല്‍ വിവരങ്ങള്‍, രജിസ്ട്രേഷന്‍ എന്നിവ 7025886699, 9995950868 എന്നീ നമ്പറുകളില്‍ ലഭ്യമാണ്

 

Latest