Connect with us

Malappuram

മഅദിന്‍ കാമ്പസില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം

ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനം നല്‍കും.

Published

|

Last Updated

മലപ്പുറം | ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅദിന്‍ ഗ്രാൻഡ് മസ്ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ ഒൻപതിന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം നല്‍കും. എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റിയുടെ സ്‌നേഹത്തണല്‍ പരിപാടിയും നടക്കും. ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ സമ്മാനം നല്‍കും. സാധാരണക്കാര്‍ക്കുള്ള പെരുന്നാള്‍ നിസ്‌കാരം രാവിലെ 7.30നാണ്. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഈദ് സന്ദേശം നല്‍കും.

Latest