Connect with us

National

വീടിന് മുന്നിൽ കണ്ട മിഠായി കഴിച്ച് യു പിയിൽ നാല് കുട്ടികൾ മരിച്ചു

മിഠായിയിൽ വിഷാംശമുള്ളതായി സംശയിക്കുന്നു.

Published

|

Last Updated

ലക്നോ | ഉത്തര്‍ പ്രദേശില്‍ വീടിന് മുന്നിൽ കണ്ട മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ സഹോദരങ്ങളാണ്. കുശിനഗര്‍ ജില്ലയിലെ ദിലീപ്‌നഗര്‍ ഗ്രാമത്തിലാണ് സംഭവം. സഹോദരങ്ങളായ മഞ്ജന (അഞ്ച്), സ്വീറ്റി (മൂന്ന്), സമര്‍ (രണ്ട്), അയൽവാസിയായ അരുൺ (അഞ്ച്) എന്നിവരാണ് മരിച്ചത്.

മരിച്ച സഹോദരങ്ങളുടെ മുത്തശ്ശിക്ക് രാവിലെ വീട് അടിച്ചുവാരുന്നതിനിടെ അഞ്ച് മിഠായികളും നാണയങ്ങളുമുള്ള ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. മിഠായി അവർ കുട്ടികൾക്ക് നൽകി. മിഠായിയിൽ വിഷാംശമുള്ളതായി സംശയിക്കുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.