Connect with us

International

പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാമിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

Published

|

Last Updated

ലാഹോര്‍ | പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ. അബ്ബാസ് കാസിമാണ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്.

ഇന്നലെ രാത്രിയാണ് ഇന്‍സമാമിന് ഹൃദയാഘാതമുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെഞ്ചുവേദനയുണ്ടെന്ന് താരം പറഞ്ഞിരുന്നതായി പാക് ക്രിക്കറ്റ് വൃത്തങ്ങള്‍ അറിയിച്ചു. പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഇന്നലെ രാത്രി നെഞ്ചുവേദന രൂക്ഷമാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്‍സമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.