Connect with us

Haritha Issue

പ്രതികരണവുമായി മുന്‍ ഹരിത പ്രസിഡന്റ് മുഫീദ തെസ്‌നി; നിവര്‍ന്നു നില്‍ക്കാനൊരു നട്ടെല്ലും ഉയര്‍ത്തിപ്പിടിക്കാനൊരു തലയും ബാക്കിയുണ്ട്

നിലവിലെ ഹരിത കമ്മിറ്റി ലീഗ് നേരിട്ടിടപെട്ട് പിരിച്ചുവിടുകയും കഴിഞ്ഞ ദിവസം പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Published

|

Last Updated

മലപ്പുറം | ഹരിത വിവാദത്തില്‍ എം എസ് എഫ് ദേശീയ വൈസ് പ്രസ്ഡന്റ് ഫാത്വിമ തെഹ്ലിയക്കെതിരെ ലീഗ് നടപടിയെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുഫീദ തെസ്‌നി. ഹരിതയുടെ പിരിച്ചുവിടപ്പെട്ട കമ്മിറ്റിയിലെ പ്രസിഡന്റാണ് മുഫീദ.

ബാക്കിയുണ്ട്, നിവര്‍ന്നു നില്‍ക്കാനൊരു നട്ടെല്ലും ഉയര്‍ത്തിപ്പിടിക്കാനൊരു തലയും. അതിലുപരി തീക്ഷ്ണമായ ആത്മാഭിമാന ബോധവും എന്നാണ് മുഫീദ തെസ്‌നി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ഉള്ളത്.

നിലവിലെ ഹരിത കമ്മിറ്റി ലീഗ് നേരിട്ടിടപെട്ട് പിരിച്ചുവിടുകയും കഴിഞ്ഞ ദിവസം പുതിയ കമ്മിറ്റി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എം എസ് എഫ് പ്രസിഡന്റിനെതിരായ വനിതാ കമ്മീഷന് മുന്നിലെ പരാതിയില്‍ ഒപ്പിടാത്ത പി എച്ച് ആയിശ ബാനുവിനെ പ്രസിഡന്റാക്കിയാണ് പുതിയ കമ്മിറ്റി തീരുമാനിച്ചത്. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകള്‍ ഇല്ലാതെയുമാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് തെഹ്ലിയ വിമര്‍ശിച്ചിരുന്നു.

അച്ചടക്ക ലംഘനം നടത്തിയെനന്നാരോപിച്ചാണ് ഫാത്വിമ തഹ്ലിയയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്.

Latest