Connect with us

Malappuram

മലപ്പുറത്തിന്റെ വികസനത്തിന് രാഷ്ട്രീയം മറന്ന് കൈകോര്‍ക്കണം: കേരള മുസ്ലിം ജമാഅത്ത്

മേല്‍മുറി ആലത്തൂര്‍പടിയില്‍ സംഘടിപ്പിച്ച പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | രൂപവത്കരിച്ച് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും ബാലാരിഷ്ടതകള്‍ മാറാത്ത മലപ്പുറം ജില്ലയുടെയും ജില്ലാ ആസ്ഥാനത്തിന്റെയും സമഗ്ര വികസനത്തിന് രാഷ്ട്രീയ, മത ഭിന്നതകള്‍ മറന്ന് മുഴുവന്‍ ജനങ്ങളും കൈകോര്‍ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ വികസന മുഖാമുഖം ആവശ്യപ്പെട്ടു. ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍, കാര്‍ഷിക, വ്യവസായ, ടൂറിസ്റ്റ് മേഖലകളില്‍ വികസനക്കുതിപ്പിനും  മുന്നേറ്റത്തിനും അതു വഴി സാധിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

മേല്‍മുറി ആലത്തൂര്‍പടിയില്‍ സംഘടിപ്പിച്ച പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം മാസ്റ്റര്‍ വിഷയാവതരണം നടത്തി. ശബീര്‍ അത്താണിക്കല്‍ (സി പി എം), ശകീര്‍ പുല്ലാര (കോണ്‍ഗ്രസ് ), അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സി പി ഐ), നൗഷാദ്മണ്ണിശ്ശേരി (മുസ്ലിം ലീഗ് ), പി പി മുജീബ്‌റഹ്മാന്‍, പി സുബൈര്‍ മാസ്റ്റര്‍, എം കെ അഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.

Latest