Connect with us

Business

പത്താം തവണയും റിസര്‍വ് ബേങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല

2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8 ശതമാനമാണ്.

Published

|

Last Updated

മുംബൈ| പത്താം തവണയും റിസര്‍വ് ബേങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. അക്കമൊഡേറ്റീവ് നയം തുടരാനും പണവായ്പ അവലോകന യോഗത്തില്‍ ധാരണയായി. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടത് ആവശ്യമായതിനാലാണ് തീരുമാനമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2021-22ലെ മൊത്തം ആഭ്യന്തര ഉത്പാദനം കൊവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അതേസമയം, 2022-23 വര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.8 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരുകയാണ്. പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. നിരക്കുകളില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിക്കുകയായിരുന്നു.

 

 

Latest