Connect with us

food poison

ഭക്ഷ്യ വിഷബാധ; മുക്കത്ത് 22 പേര്‍ ആശുപത്രിയില്‍

ക്ഷേത്രത്തില്‍ നിന്ന് വിളമ്പിയ ഇഡ്ഡലി- സാമ്പാര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

Published

|

Last Updated

കോഴിക്കോട് | മുക്കത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ക്ക് ഭക്ഷ്യ വിഷബാധ. മുക്കം നഗരസഭയിലെ നെല്ലിപ്പോയില്‍ നീലേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ക്ഷേത്രങ്ങളില്‍ വിളമ്പിയ ഇഡ്ഡലി- സാമ്പാര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വയറുവേദന അടക്കമുല്‌ള അസുഖങ്ങളുമായി 22 പേരും മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ചികിത്സയിലുള്ളത്. ആരുടയും സ്ഥിതി ഗുരുതരമല്ല.