Connect with us

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെടാനിടയായ സംഭവം; ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

Published

|

Last Updated

ചാലക്കുടി | അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചു വയസുകാരി കാട്ടാനയുടെ ആക്രമണമേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രകോപിതരായ നാട്ടുകാരുടെ സംഘം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്നും കാട്ടാന ആക്രമണത്തിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മാള പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്. കുട്ടിയുടെ പിതാവ് നിഖില്‍(36)നും നിഖിലിന്റെ ഭാര്യാ പിതാവ് വെറ്റിലപ്പാറ സ്വദേശി നെടുമ്പം വീട്ടില്‍ ജയനും (50) പരുക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest