Connect with us

BOAT ACCIDENT

മത്സ്യ ബന്ധന വള്ളം അപകടം; നീണ്ടകര കോസ്റ്റൽ പോലീസ് സഹായിച്ചില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ

അവർ സഹായിച്ചിരുന്നെങ്കിൽ നാല് ജീവനുകൾ പൊലിയുകയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

Published

|

Last Updated

ആറാട്ടുപുഴ l കൊല്ലം അഴീക്കലിൽ മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേർ മരിച്ച അപകടത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. അപകടം അറിഞ്ഞിട്ടും നീണ്ടകര കോസ്റ്റൽ പോലീസ് സഹായിച്ചില്ലെന്ന്  മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.

അഴീക്കലിൽ ഇന്ന് രാവിലെ 9:30 നാണ് അപകടമുണ്ടായത്. അവർ സഹായിച്ചിരുന്നെങ്കിൽ നാല് ജീവനുകൾ പൊലിയുകയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു. മറ്റുള്ള വള്ളങ്ങൾ വന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Latest