Connect with us

Alappuzha

കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്

ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്

Published

|

Last Updated

ആലപ്പുഴ |  മാരാരിക്കുളത്ത് കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്.ഇന്ന് പുലര്‍ച്ചെ നാലിന് മത്സ്യബന്ധനത്തിന് പോയ വാലയില്‍ എന്ന വള്ളമാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്.വള്ളത്തിനും വലയ്ക്കും എഞ്ചിനും സാരമായ കേടുപാടുകള്‍ പറ്റി.

ക്യാമറ, ബാറ്ററി, മറ്റ് ഉപകരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടു.ജോയി വലയില്‍, ജോസഫ് വാലയില്‍, ജാക്‌സണ്‍ അരശ്ശര്‍കടവില്‍, ജേക്കബ് വാലയില്‍, ടെന്‍സണ്‍ ചിറയില്‍, ലോറന്‍സ് കളത്തില്‍, പൊന്നപ്പന്‍ താന്നിക്കല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചെട്ടികാട് ആശുപത്രിയില്‍ ചികിത്സ തേടി.ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ഇ വി രാജു ഈരേശ്ശേരില്‍ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം പ്രസിഡന്റ് മേഴ്‌സി ജസ്റ്റിന്‍, ആന്റണി കാരക്കാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു.

 

Latest