Connect with us

Kerala

പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന പരാതിയുമായി യുവാവ് സ്‌റ്റേഷനില്‍; ഒടുവില്‍ ട്വിസ്റ്റ്

ചെങ്ങന്നൂര്‍ സ്വദേശിയായ അനന്ദു എങ്ങനെ കൃത്യമായി ഇവിടെയെത്തി എന്നതിനെക്കുറിച്ചും പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് കള്ളി വെളിച്ചത്തായത്.

Published

|

Last Updated

പത്തനംതിട്ട | പതിനഞ്ചുകാരിയായ പെണ്‍കുട്ടിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് പോലീസില്‍ പരാതിപ്പെട്ട യുവാവ് ഒടുവില്‍ അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് അനന്തു പൊലീസില്‍ അറിയിക്കുകയായിരുന്നു. സഞ്ജു എന്നയാള്‍ അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് പെണ്‍കുട്ടിക്ക് മദ്യം നല്‍കി എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് അന്വേഷിച്ച് എത്തിയപ്പോള്‍ സഞ്ജു മുങ്ങി. എന്നാല്‍ നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസ് പിടികൂടി.

അതേസമയം, ചെങ്ങന്നൂര്‍ സ്വദേശിയായ അനന്ദു എങ്ങനെ കൃത്യമായി ഇവിടെയെത്തി എന്നതിനെക്കുറിച്ചും പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോളാണ് കള്ളി വെളിച്ചത്തായത്. മുമ്ബ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇയാള്‍ ശാരീരികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. തുടര്‍ന്ന് പീഡനക്കേസ് ചുമത്തി അനന്തുവിനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

---- facebook comment plugin here -----

Latest