Connect with us

Haritha Issue

പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് ഫാത്വിമ തെഹ്ലിയ

മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്വിമ തെഹ്ലിയ പ്രതികരിച്ചു

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെ ആദ്യ പരസ്യ പ്രതികരണവുമായി ഫാത്വിമ തെഹ്ലിയ. സ്ഥാനത്ത് നിന്നും നീക്കിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിടാനില്ലെന്ന് ഫാത്വിമ വ്യക്തമാക്കി.

മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണെന്നും ഫാത്വിമ തെഹ്ലിയ പ്രതികരിച്ചു.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാ കമ്മീഷന് മുന്നില്‍ ലൈംഗിക അധിക്ഷേപ പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന് പിന്നാലെ ഗുരുതര അച്ചടക്ക ലംഘനം ആരോപിച്ച് ഫാത്വിമയെ എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

Latest