Connect with us

Kerala

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനും പെണ്‍ മക്കള്‍ക്കും ജീവനക്കാരുടെ മര്‍ദനം; മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മക്കളുടെ മുന്നില്‍ വച്ച് പിതാവിനെ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍്ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കണ്‍സഷന്‍ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായ കാര്യ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. മകളുടെ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കെ എസ് ആര്‍ ടി സി ജീവനക്കാരാണ് മര്‍ദ്ദിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

പ്രേമനും രണ്ട് പെണ്‍ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ എത്തുന്നത്. കോഴ്സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം

---- facebook comment plugin here -----

Latest