Connect with us

Uae

അബൂദബിയില്‍ ഫാമിലി സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചു

മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ആറ് പ്രാഥമിക സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും.

Published

|

Last Updated

അബൂദബി | വിവാഹിതരാകാന്‍ പോകുന്ന യുവ ഇമാറാത്തി ദമ്പതികള്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കുന്ന കേന്ദ്രം അബൂദബിയില്‍ ആരംഭിച്ചു. കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്്യാന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണ് മെഡീം സെന്റര്‍ ആരംഭിച്ചത്.

വിദ്യാഭ്യാസ കോഴ്സുകള്‍, ബോധവത്കരണം, മാര്‍ഗനിര്‍ദ്ദേശ പരിപാടികള്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവയിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികള്‍ക്ക് ഇത് പ്രയോജനകരമാകും. മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ആറ് പ്രാഥമിക സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭ്യമാകും.

വ്യാഴാഴ്ച ശൈഖ് ഖാലിദ് കേന്ദ്രം സന്ദര്‍ശിക്കുകയും മേദീം സംരംഭത്തെക്കുറിച്ചും സെന്ററിന്റെ സേവനങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വിലയിരുത്തുകയും ചെയ്തു. വിജയകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും വികസിപ്പിക്കുന്നതിന് സഹായിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദമ്പതികളെ പിന്തുണക്കുന്നതിന് ജേര്‍ണി ഓഫ് എ ലൈഫ് ടൈം എക്‌സ്പീരിയന്‍സിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിലയിരുത്തി. അബൂദബിയിലെ കമ്മ്യൂണിറ്റി സേവനങ്ങളില്‍ ഈ കേന്ദ്രം ഗണ്യമായ പുരോഗതിയാണെന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് ചെയര്‍മാന്‍ ഡോ മുഗീര്‍ അല്‍ ഖൈലി പറഞ്ഞു.

---- facebook comment plugin here -----