Connect with us

Kerala

കോട്ടയത്ത് ആസിഡ് കുടിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു; മരണം മൂന്നായി

മൂത്ത മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് കടുംകൈയെന്നാണ് സൂചന.

Published

|

Last Updated

കോട്ടയം  | ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. ഗൃഹനാഥനായ കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇളയ മകള്‍ സുവര്‍ണ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാലംഗ കുടുംബത്തില്‍ സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. മൂത്ത മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് കടുംകൈയെന്നാണ് സൂചന. ഇന്നലെ രാത്രി 10.30ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Latest