Connect with us

Kerala

വ്യാജ തോക്ക് ലൈസന്‍സ്: അഞ്ച് കശ്മീരികള്‍ തലസ്ഥാനത്ത് പിടിയില്‍

മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴി ആറ് മാസം മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം | വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് ജമ്മു കശ്മീര്‍ സ്വദേശികളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്കും 25 റൗണ്ട് വെടിയുണ്ടകളും കരമന പോലീസ് പിടിച്ചെടുത്തു.

എ ടി എമ്മില്‍ പണം നിറക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് ഇവര്‍. മഹാരാഷ്ട്രയിലെ റിക്രൂട്ടിംഗ് ഏജന്‍സി വഴി ആറ് മാസം മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയത്.

---- facebook comment plugin here -----

Latest