Connect with us

Nipah virus

നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രവാസികൾ

നിപ വൈറസിന്റെ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രവാസികളും

Published

|

Last Updated

കണ്ണൂർ | നിപ വൈറസിന്റെ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ പ്രവാസികൾ. നിപയുടെ ആദ്യത്തെ വരവിൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണവും പഴം- പച്ചക്കറി കയറ്റുമതിയുൾപ്പെടെയുള്ള കാർഗോ സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതിന് പുറമെ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികൾക്കും മറ്റുള്ള യാത്രക്കാർക്കും വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോൾ ആഴ്ചകൾക്ക് മുമ്പ് മാത്രം നീക്കിയ യാത്രാ വിലക്ക് നിപ്പാ കാരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയായിരുന്നു പ്രവാസികൾക്കെല്ലാം. എന്നാൽ നിലവിൽ കേരളത്തിലെ സാഹചര്യം നിയന്ത്രണാധീതമായതിനാൽ യാത്രാ തടസ്സം നേരിടില്ലെന്ന ആശ്വാസത്തിലാണ് പ്രവാസികൾ.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശങ്ങളിലേക്ക് മടങ്ങിപ്പോകേണ്ട പ്രവാസികൾ യാത്രാ വിലക്കിനെ തുടർന്ന് മാസങ്ങളായി നിർത്തിവെച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതും കാത്തിരിക്കുകയായിരുന്നു. നിപ്പാ മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യാന്തര യാത്രാ നിരോധനമുൾപ്പെടെ വന്നേക്കുമെന്ന പ്രചാരണവുമുണ്ടായി.

Latest