Connect with us

attack

ബൈക്കില്‍ അഭ്യാസ പ്രകടനം; ചോദ്യം ചെയ്തയാളെ തല്ലി, തിരിച്ചും മര്‍ദ്ദനം

അഭ്യാസ പ്രകടനം നടത്തവെ പിന്നിലിരുന്ന പെണ്‍കുട്ടി താഴെ വീണപ്പോഴാണ് ആളുകള്‍ ഓടിക്കൂടി ചോദ്യം ചെയ്തത്

Published

|

Last Updated

തൃശ്ശൂര്‍ | തൃശ്ശൂര്‍ ചീയാരത്ത് ഇരുചക്രവാഹനത്തില്‍ അഭ്യാസപ്രകടനം നടത്തി പിന്നിലിരുന്ന പെണ്‍കുട്ടി താഴെ വീഴാനിടയാക്കിയ വിദ്യാര്‍ഥിക്ക് നാട്ടുകാരുടെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ തലക്ക് കല്ലുകൊണ്ട് അടിച്ചു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്.

ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ഥി അമവിനാണ് ക്രൂരമര്‍ദ്ദനം ഏറ്റത്. ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട നാട്ടുകാര്‍ ഓട്ടിക്കൂടി അമലിനെ ചോദ്യം ചെയ്തു. അഭ്യാസ പ്രകടനം നടത്തവെ പിന്നിലിരുന്ന പെണ്‍കുട്ടി താഴെ വീണപ്പോഴാണ് ആളുകള്‍ ഓടിക്കൂടി ചോദ്യം ചെയ്തത്. ഇതില്‍ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ മര്‍ദ്ദിക്കുകയും ഇതിന്റെ തിരിച്ചടിയായി ആളുകള്‍ ചേര്‍ന്ന് അമലിനെ മര്‍ദ്ദിക്കുകയുമായിരുന്നു.

കൊടകര സ്വദേശി ഡേവീസ് അമലിന്റെ തലക്ക് കല്ല് ഉപയോഗിച്ച് ഇടിച്ചു. അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തു. അമല്‍ മര്‍ദ്ദിച്ചെന്ന ആന്റോയുടെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തു.

Latest