Saudi Arabia
ചാരപ്രവൃത്തി: സഊദിയിൽ ഭീകരന് വധശിക്ഷ
കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം

ദമാം | ശത്രു രാജ്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ പിടിയിലായ ഭീകരന് വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ.
അനുമതിയില്ലാതെ രാജ്യത്തുനിന്ന് പുറത്തുപോവുകയും ശത്രുരാജ്യത്ത് എത്തിയ ശേഷം അവരുടെ സൈനിക പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് ആയുധ, ബോംബ് പരിശീലനം നേടുകയും ചെയ്ത കുറ്റത്തിനാണ് ശിക്ഷ നടപ്പിലാക്കിയത്.
കിഴക്കന്‍ പ്രവിശ്യയില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
---- facebook comment plugin here -----