Connect with us

ICF

ആത്മീയ സരണിയില്‍ ജീവിതം ധന്യമാക്കുക: ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി

ജിദ്ദ ഐ സി എഫ് പ്രഖ്യാപിച്ച വിവിധ സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.

Published

|

Last Updated

ജിദ്ദ | വിശ്വാസ വൈകല്യവും ജീവിത മൂല്യശോഷണവും വര്‍ധിക്കുന്ന വര്‍ത്തമാന കാലത്ത് പൂര്‍വസൂരികളായ പണ്ഡിത മഹത്തുക്കള്‍ ജീവിച്ച് കാണിച്ച് തന്ന ധന്യപാതയില്‍ ജീവിതം നയിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് എസ് വൈ എസ് സoസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്‌സിറ്റീസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സഊദി അറേബ്യയില്‍ എത്തിയ അദ്ദേഹം, ജിദ്ദ ഐ സി എഫ്‌ സംഘടിപ്പിച്ച സി എം വലിയുല്ലാഹി, ഇ കെ ഹസന്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു.

ജിദ്ദ ഐ സി എഫ് പ്രഖ്യാപിച്ച വിവിധ സാന്ത്വന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ പ്രസിഡന്റ് ഹസ്സന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുഹുയുദ്ധീന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. അബ്ബാസ്‌ ചെങ്ങാനി, അബു മിസ്ബാഹ്‌ ഐക്കരപ്പടി, യഹിയ ഖലീല്‍ നൂറാനി, മുഹ്‌സിന്‍ സഖാഫി, അഹ്മദ് കബീര്‍, മുഹമ്മദ് അന്‍വരി കൊമ്പം, ഹനീഫ പെരിന്തല്‍മണ്ണ, അബ്ദുല്‍ കലാം അഹ്സനി, ഗഫൂര്‍ പുളിക്കല്‍ സംബന്ധിച്ചു.

ഐ സി എഫ് ജിദ്ദ സെന്‍ട്രല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ തങ്ങള്‍ സ്വാഗതവും യാസിര്‍ എ ആര്‍ നഗര്‍ നന്ദിയും പറഞ്ഞു.

Latest