Connect with us

Kerala

ബൈക്കില്‍ ലോറിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു; സഹപാഠിക്ക് ഗുരുതര പരുക്ക്

ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം

Published

|

Last Updated

കൊച്ചി |  തൊടുപുഴ-കോലാനി ബൈപ്പാസില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ കോലാനി ബൈപ്പാസില്‍ തോട്ടപുറം ഫ്യൂവല്‍സിന് സമീപമാണ് അപകടം .അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കളമശ്ശേരി ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് അഭിഷേക്. അപകടത്തില്‍ പരുക്കേറ്റ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരണ്‍ രാധാകൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു.ഇരുവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കിരണ്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

Latest