Connect with us

west bengal

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; ബംഗാളില്‍ കൊവിഡ് നിയന്ത്രണം കടുപ്പിച്ചു

സ്വകാര്യ ഓഫീസുകളില്‍ 50% ഹാജര്‍ മാത്രമേ പാടുള്ളു എന്നും നിര്‍ദ്ദേശമുണ്ട്

Published

|

Last Updated

കല്‍ക്കത്ത | സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പശ്ചിമ ബംഗാള്‍. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളില്‍ 50% ഹാജര്‍ മാത്രമേ പാടുള്ളു എന്നും നിര്‍ദ്ദേശമുണ്ട്.

സര്‍ക്കാര്‍ യോഗങ്ങള്‍ വെര്‍ച്വലായി നടത്തും. പാര്‍ക്കുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനമായി. കൊല്‍ക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷം. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Latest