Connect with us

Saudi Arabia

ജിസാനില്‍ ഭൂചലനം; ആളപായമില്ല

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

Published

|

Last Updated

ജിസാന്‍ | സഊദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ ഭൂചലനം. ജിസാന്‍ പട്ടണത്തില്‍ നിന്നും 152 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറന്‍ തീരത്തെ ചെങ്കടലിലാണ് ചൊവ്വാഴ്ച്ച വൈകീട്ട് ഭൂചലനം അനുഭവപ്പെട്ടത്.

സഊദി ജിയോളജിക്കല്‍ സര്‍വേയുടെ നാഷനല്‍ ഒബ്‌സര്‍വേറ്ററി പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ചെങ്കടലില്‍ 21.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.