Connect with us

International

ആന്‍ഡ്മാന്‍ നിക്കോബാറില്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ അനുഭവപ്പെട്ടത്

Published

|

Last Updated

പോര്‍ട്ട്‌ബ്ലെയര്‍  | ആന്‍ഡമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയറില്‍ ഭൂചലനം . റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പോര്‍ട്ട് ബ്ലെയറിന് 218 കിലോമീറ്റര്‍ അകലെ പുലര്‍ച്ചെ 5.28നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി വ്യക്തമാക്കി. 16 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആന്‍ഡമാന്‍ ദ്വീപിലെ ദിഗ്ലിപൂര്‍ ഭാഗത്ത് ഒക്ടോബര്‍ 27ന് റിക്ടര്‍ സ്‌കെയിലില്‍ 4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിറകെയാണ് പോര്‍ട്ട് ബ്ലെയറിലും ഭൂചലനം അനുഭവപ്പെ
ട്ടത്.

 

Latest