Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അര്‍ബുദ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍

കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി ക്യാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപവത്കരിച്ച് ചികിത്സ വികേന്ദ്രീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് സര്‍ക്കാര്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തുന്നത്. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ എന്നീ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗം സംസ്ഥാനത്ത് കുറച്ച് കൊണ്ട് വരുന്നതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest