Connect with us

Kerala

കാപ്പാ കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങള്‍; ആകാശത്തേക്ക് വെടിവെച്ച് പോലീസ്

പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികള്‍ പോലീസിനെ വളഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  കാപ്പാ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതന്‍ ആണ് വധശ്രമക്കേസില്‍ പിടിയിലാകുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ സുഗതന്‍ ഒളിവില്‍ പോയി. ഹൈക്കോടതിയില്‍ സുഗതന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ്പോലീസ് പിടികൂടിയത്.പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികള്‍ പോലീസിനെ വളഞ്ഞു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുണ്ടായി.

Latest