Connect with us

Kozhikode

ഡോ. അബ്ദുല്‍ ഹകിം അസ്ഹരിയുടെ ശമാഇലുറസൂല്‍ കോഴ്‌സ്; രജിസ്ട്രേഷന്‍ ആരംഭിച്ചു

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രൂപത്തിലാണ് കോഴ്‌സ് സജ്ജീകരിച്ചിട്ടുള്ളത്.

Published

|

Last Updated

നോളജ് സിറ്റി | ഡോ. അബ്ദുല്‍ ഹകിം അസ്ഹരിയുടെ നേതൃത്വത്തില്‍ റബീഉല്‍ അവ്വലിന് മുമ്പായി സംഘടിപ്പിക്കുന്ന ശമാഇലുറസൂല്‍ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന രൂപത്തിലാണ് കോഴ്‌സ് സജ്ജീകരിച്ചിട്ടുള്ളത്. സെപ്തംബര്‍ പതിനേഴിന് ആരംഭിക്കുന്ന കോഴ്‌സില്‍ ഏഴ് ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസ് പൂര്‍ത്തിയായതിന് ശേഷം ഒരു ദിവസം നോളജ് സിറ്റിയില്‍ വെച്ച് പ്രത്യേക ട്രെയിനിങും ഉണ്ടായിരിക്കും. പ്രവാചകന്റെ സ്വഭാവ ശരീര സവിശേഷതകള്‍ വര്‍ണിക്കുന്ന പഠന ശാഖയാണ് ശമാഇല്‍.

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിതരുടെ ക്ലാസുകളും ഇജാസത്തും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാകും. വിറാസ് വിദ്യാര്‍ഥി സഘടനയായ റിവാഖ് ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 77364 05389 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

---- facebook comment plugin here -----

Latest