സ്ഥിരമായി പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും അതിനാലാണ് മുഖ്യമന്ത്രിയുടെ വസതിയിലെ വിരുന്നില്‍ പങ്കെടുക്കാതിരുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം.
പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും ശരിയല്ലേ എന്നു കേരള ഹൗസ് ജീവനക്കാരോട് ചോദിക്കൂ എന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണതിന് ഗവര്‍ണര്‍ പങ്കെടുത്തിരുന്നില്ല.
ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാന്‍ ക്ലിഫ് ഹൗസിലേക്ക് ഗവര്‍ണറെയും മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുത്തിരുന്നില്ല.
വീഡിയോ കാണാം
---- facebook comment plugin here -----