Connect with us

Kerala

കുന്നംകുളം അപകടത്തില്‍ വഴിത്തിരിവ്; കാല്‍നട യാത്രക്കാരനെ ഇടിച്ചത് കെ സ്വിഫ്റ്റ് ബസല്ല

സി സി ടി വി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.

Published

|

Last Updated

തൃശൂര്‍ | കുന്നംകുളത്ത് വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കെ എസ് ആര്‍ ടി സി കെ സ്വിഫ്റ്റ് ബസാണ് ഇടിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഇദ്ദേഹത്തെ ആദ്യമിടിച്ചത് പിക്കപ്പ് വാനാണെന്ന് വ്യക്തമായി. സി സി ടി വി ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്.

പിക്കപ്പ് വാനിടിച്ച് തെറിച്ചുവീണ തമിഴ്‌നാട് സ്വദേശിയായ കള്ളക്കുറിച്ചി പരസ്വാമി (55)യുടെ കാലിലൂടെ പിന്നാലെ വന്ന കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. പരസ്വാമി പിന്നീട് മരിച്ചു.

Latest