Connect with us

Kerala

എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു;കേരളത്തിലെ ഭരണകൂടവും ഭയം സൃഷ്ടിക്കുന്നു; വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണെന്നും വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം |  ഏകാധിപതികളായ ഭരണാധികാരികള്‍ വര്‍ധിച്ചു വരുകയാണെന്നും മാധ്യമപ്രവര്‍ത്തനം വെല്ലുവിളിയാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണകൂടത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തുന്നതാണ് പുതിയ തന്ത്രം. കേരളത്തിലെ ഭരണകൂടവും ഭയം സൃഷ്ടിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചോടുന്ന തന്ത്രമാണ് കേരളത്തില്‍ പയറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ സ്റ്റേജ് മാനേജ്മെന്റ്. 7 മണിക്ക് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമെന്നാണ് പറയുന്നത്. അത്തരം ഉപദേശങ്ങള്‍ നല്‍കുന്നവരോട് നല്ല നമസ്‌കാരമാണ് പറയാനുള്ളതെന്നും വി ഡി സതീശന്‍ പരിഹസിച്ചു