Connect with us

International

ലൈസന്‍സ് നിയമങ്ങള്‍ പാലിച്ചില്ല; ഇന്തോനേഷ്യയില്‍ യാഹൂ, പേപാല്‍ അടക്കം പ്രവര്‍ത്തനരഹിതം

ഇതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ജനരോഷമാണുയരുന്നത്.

Published

|

Last Updated

ജക്കാര്‍ത്ത | ഇന്തോനേഷ്യയില്‍ സെര്‍ച്ച് എന്‍ജിനായ യാഹൂ, ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ പേപാല്‍ അടക്കമുള്ള നിരവധി ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ലൈസന്‍സ് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇവ പ്രവര്‍ത്തനരഹിതമായത്. ഇതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ജനരോഷമാണുയരുന്നത്.

നിരവധി ഗെയിമിംഗ് വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. 2020 നവംബറില്‍ പുതുക്കിയ നിയമം അനുസരിച്ച് ഇവക്കെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. വലിയ അധികാരങ്ങള്‍ നല്‍കുന്നതാണ് ഈ നിയമം. ഇതനുസരിച്ച്, ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോട് അധികൃതര്‍ക്ക് നിര്‍ബന്ധിക്കാം.

അടിയന്തരഘട്ടങ്ങളില്‍ നാല് മണിക്കൂറിനുള്ളിലും അല്ലാത്തപ്പോള്‍ 24 മണിക്കൂറിനുള്ളിലും ഉള്ളടക്കം നിയമവിരുദ്ധമാണെന്നും സമാധാനക്രമത്തെ ബാധിക്കുന്നുവെന്നും അധികൃതര്‍ക്ക് പ്രഖ്യാപിക്കാം. വെള്ളിയാഴ്ചയായിരുന്നു രജിസ്‌ട്രേഷനുള്ള അവസാന തീയതി. ആല്‍ഫബെറ്റ്, ഫേസ്ബുക്ക്, ആമസോണ്‍ അടക്കമുള്ളവ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.