Connect with us

ATTAPADI MADHU MURDER CASE

അട്ടപ്പാടി മധു വധക്കേസില്‍ ഇന്നും കൂറുമാറ്റം

കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 15 ആയി

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കിടെ സാക്ഷികള്‍ കൂറുമാറുന്നത് തുടരുന്നു. 29-ാം സാക്ഷി സുനില്‍ കുമാറാണ് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം 15 ആയി.

ഇന്നലെ കേസിലെ 27-ാം സാക്ഷി മുക്കാലി പറയന്‍കുന്ന് വീട്ടില്‍ സെയ്താലിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ 25-ാം സാക്ഷി വിജയകുമാര്‍, 26-ാം സാക്ഷി രാജേഷ് എന്നിവര്‍ നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നതും ശ്രദ്ധേയമായി.

 

 

 

 

Latest