Kerala
വയോധിക കിണറ്റില്‍ മരിച്ച നിലയില്‍
വയനാട് തൊണ്ടര്‍നാട് തേറ്റമലയിലാണ് സംഭവം. 75 വയസ്സുകാരി കുഞ്ഞാമിയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
കല്‍പറ്റ | വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് തൊണ്ടര്‍നാട് തേറ്റമലയിലാണ് സംഭവം. 75 വയസ്സുകാരി കുഞ്ഞാമിയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
വീട്ടില്‍ നിന്ന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃതദേഹം കിടന്നിരുന്നത്. കുഞ്ഞാമിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു.
പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി.
---- facebook comment plugin here -----