Connect with us

Covid India

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ 3.65 ശതമാനം വര്‍ധന; 281 മരണം

35,622 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 3.65 ശതമാനം വര്‍ധന. 35,622 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച 34,403 പേര്‍ക്കാണ് രോഗം പിടിപെട്ടത്.

നിലവില്‍ രാജ്യത്ത് 3.40 ലക്ഷം ആളുകള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കേരളത്തിലാണ്. 33,798 പേരാണ് 24 മണിക്കൂറിനിടെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 281 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിലവില്‍ കേരളത്തിലാണ്. വെള്ളിയാഴ്ച 23,260 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത് 3,586 പേര്‍ക്ക് മാത്രം.

 

Latest