Connect with us

bharath jodo yathra

നിര്‍ണായക കെ പി സി സി ജനറല്‍ ബോഡി യോഗം ഇന്ന്

ജോഡോ യാത്രക്ക് ഇന്ന് വിശ്രമം

Published

|

Last Updated

തിരുവനന്തപുരം ‌ കെ പി സി സി ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ജോഡോ യാത്രക്ക് ഇന്ന് വിശ്രമം. ഇന്നത്തെ കെ പി സി സി യോഗത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചുമതലയേല്‍ക്കും. കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ തുടരാന്‍ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു.

അതിനിടെ ഇന്ന് ജോഡോ യാത്രക്ക് വിശ്രമമായതിനാല്‍ രാഹുല്‍ ഗാന്ധി ഇതുവരെയുള്ള യാത്രയുടെ പുരോഗതി വിലയിരുത്തും. ജോഡോ യാത്രക്കെത്തിയ ദേശീയ നേതാക്കളില്‍ പലരും കൊല്ലത്തുണ്ട്. അവരുമായി രാഹുല്‍ ആശയ വിനിമയം നടത്തും.

 

 

Latest